ഷാർജ: ശക്തമായ മഴയെ തുടർന്ന് പ്രവർത്തനം നിർത്തിവച്ച ഖോർഫക്കാനിലെ ക്ലൗഡ് ലോഞ്ച്-അല്‍ സുഹൂബ് റെസ്റ്റ് ഏരിയ വീണ്ടും പ്രവർത്തനം ആരംഭിച്ചു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് ജൂലൈ 27 നാണ് കേന്ദ്രം താല്‍ക്കാലികമായി സന്ദർശകരെ സ്വീകരിക്കുന്നത് നിർത്തിവച്ചത്.
ക്ലൗഡ് ലോഞ്ച്, സന്ദർശകരെ വീണ്ടും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചത്.
സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റർ ഉയരത്തിലുളള കേന്ദ്രത്തില്‍ നിന്ന് ഖോർഫക്കാന്‍ നഗരത്തിന്‍റെ നയനമനോഹരകാഴ്ചകള്‍ ആസ്വദിക്കാനാകും. 2021 ല്‍ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിന് ചുറ്റുമായി 5.63 കിലോമീറ്ററില്‍ റോഡുണ്ട്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തപ്പോള്‍ സുരക്ഷ മുന്‍നിർത്തിയാണ് കേന്ദ്രം പ്രവർത്തനം നിർത്തിവച്ചത്.
എന്നിരുന്നാല്‍ തന്നെയും ക്ലൗഡ് ലോഞ്ചിലേക്ക് ഉള്‍പ്പടെയെത്തുന്ന സന്ദശകർ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.