കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; 61 മെഡലുകളുമായി ഇന്ത്യ നാലാമത്

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; 61 മെഡലുകളുമായി ഇന്ത്യ നാലാമത്

ലണ്ടന്‍: ഇരുപത്തിരണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് നാലു സ്വര്‍ണം. ഇതോടെ 22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുകളുമായി ഇന്ത്യ നാലാമതെത്തി. ബാഡ്മിന്റണില്‍ ഇന്നലെ നടന്ന മൂന്ന് ഫൈനലുകളിലും ഇന്ത്യ സ്വര്‍ണം നേടി.

പുരുഷ സിംഗിള്‍സില്‍ ലക്ഷ്യസെന്നും വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും പുരുഷ ഡബിള്‍സില്‍ സ്വാതിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യവുമാണ് പൊന്നണിഞ്ഞത്.ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ അചന്ത ശരത് കമല്‍ സ്വര്‍ണവും ജി. സത്യന്‍ വെങ്കലവും സ്വന്തമാക്കി. പുരുഷ ഹോക്കിയില്‍ മറുപടിയില്ലാത്ത ഏഴ് ഗോളിന്റെ വമ്പന്‍ തോല്‍വിയോടെ ഇന്ത്യ വെള്ളിയില്‍ ഒതുങ്ങി.

ആകെ നേടിയത് 62മെഡലാണ്. 22 സ്വര്‍ണം, 16 വെള്ളി, 23 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നേട്ടം. കഴിഞ്ഞ തവണ 16 മെഡലുകള്‍ കിട്ടിയ ഷൂട്ടിംഗ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒഴിവാക്കിയത് ആകെ മെഡലുകളില്‍ ഇന്ത്യയ്ക്ക് കുറവായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.