യുഎഇയില്‍ രേഖപ്പെടുത്തിയ കോവിഡ് കേസുകള്‍ പത്ത് ലക്ഷം കടന്നു, ഇന്ന് 919 പേർക്ക് രോഗബാധ

യുഎഇയില്‍ രേഖപ്പെടുത്തിയ കോവിഡ് കേസുകള്‍ പത്ത് ലക്ഷം കടന്നു, ഇന്ന് 919 പേർക്ക് രോഗബാധ

ദുബായ്: യുഎഇയില്‍ ഇതുവരെ 10,00,556 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ഇന്ന് 919 പേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നത്. വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ കോവിഡ് ചികിത്സയും വാക്സിന്‍ വിതരണവും സൗജന്യമായി നല്‍കുന്ന രാജ്യമാണ് യുഎഇ.കോവിഡ് വാക്സിനെടുത്തവരുട ശതമാനകണക്കില്‍ ലോകത്ത് ഒന്നാം നിരയിലാണ് രാജ്യം.

ഇന്ന് 859 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് മരണനിരക്ക് രാജ്യത്ത് 0.02 ശതമാനം മാത്രമാണ്. 18,857 ആണ് സജീവ കോവിഡ് കേസുകള്‍. 197921 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 919 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവര 979362 പേർ രോഗമുക്തി നേടി. 2337 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.