വാട്സ്ആപ്പില്‍ വീണ്ടും പുതിയ ഫീച്ചറുകള്‍. ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് ചെയ്തു പോകുമ്പോള്‍ ഇനി മുതല്‍ അത് ചാറ്റില്‍ പ്രത്യേകം രേഖപ്പെടുത്തില്ല. ഗ്രൂപ്പില്‍ നിന്ന് ആരെയും അറിയിക്കാതെ മുങ്ങാമെന്ന് ചുരുക്കം. അതുപോലെ തന്നെ ഒറ്റത്തവണ മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ അയക്കുന്ന ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ഇനി സാധിക്കുകയുമില്ല. ഏറ്റവും രസകരമായ മറ്റൊരു ഫീച്ചര്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഓഫാക്കാം എന്നതാണ്.
വാട്സ്ആപ്പില്‍ നിങ്ങള്‍ കയറിയാല്‍ ഉടന്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ആണെന്ന് കാണിക്കും. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രകാരം ഓണ്‍ലൈനില്‍ കയറിയാലും ഓഫ് ലൈനായി
മാത്രമേ കാണിക്കുകയുള്ളൂ. നിരവധിയാളുകള്‍ ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചറാണിത്. അതായത് നിങ്ങള്‍ ഓണ്‍ലൈനില്‍ കയറുന്നുണ്ടോയെന്ന് നോക്കിയിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാകുന്ന ഒരു ഫീച്ചറാണിത്. ഇതിനായി Settings > Account > Privacy - 'Last seen and online' എന്ന ഓപ്ഷന്‍ കാണാം. ഇതിലാണ് ഓഫ് ലൈന്‍ ആക്കുന്നതിനുള്ള ഫീച്ചറുള്ളത്.
ഈ മൂന്ന് ഫീച്ചറുകളും ഈ മാസം തന്നെ നടപ്പിലാക്കുമെന്ന് വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാട്സ്ആപ്പ് മെസേജുകള്‍ റിയാക്ട് ചെയ്യാന്‍ കൂടുതല്‍ ഇമോജികള്‍ ഉള്‍പ്പെടുത്തിയും വീഡിയോ കോളില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണം കൂട്ടിയും എല്ലാം നിരവധി ഫീച്ചറുകള്‍ വാട്സാപ്പ് പുതിയതായി ചേര്‍ത്തിരുന്നു. കൂടാതെ ഇഷ്ടമുള്ളവരുടെ കോണ്‍ടാക്ടുകള്‍ക്ക് മാത്രം ലാസ്റ്റ് സീന്‍ കാണുന്ന ഓപ്ഷനും പുതിയതായി ഉള്‍പ്പെടുത്തിയതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.