മനാമ: ബഹ്റിനില്‍ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മലയാളി മരിച്ചു. പയ്യോളി സ്വദേശി സിദ്ധാർത്ഥ് സജീവനാണ് മരിച്ചത്. ഒരു പിറന്നാള്‍ പാർട്ടിയ്ക്കായി ഹോട്ടിലിലെത്തിയതായിരുന്നു സിദ്ധാർത്ഥെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോടർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും മാധ്യമറിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മമതയാണ് ഭാര്യ. രണ്ടുവയസുളള മകനുണ്ട്. സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.