ദുബായ്: ബഹിരാകാശ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യയും യുഎഇയും. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സജ്ഞയ് സുധീറും കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരിയും യുഎഇ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററില്‍ സന്ദർശനം നടത്തി. കേന്ദ്രത്തിന്‍റെ ഡയറക്ടർ ജനറല്‍ സാലെം അല്‍ മറിയുമായി ഇരുവരും കൂടികാഴ്ച നടത്തി. ഇന്ത്യയുമായുളള ബഹികാശ സഹകരണം ശക്തമാക്കുമെന്ന് കൂടികാഴ്ചയ്ക്ക് ശേഷം സാലെം അല്‍ മറി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുമെന്ന് സഞ്ജയ് സുധീർ പറഞ്ഞു. 2019 ല്‍ യുഎഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ ഹസ അല്‍ മന്‍സൂരി അന്നെത്ത യാത്രയില്‍ കൂടെ കൊണ്ടുപോയ ഇന്ത്യന്‍ പതാക സാലെം അല്‍ മറി ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.