യുഎഇയില്‍ അടുത്തയാഴ്ച മഴയ്ക്ക് സാധ്യത

യുഎഇയില്‍ അടുത്തയാഴ്ച മഴയ്ക്ക് സാധ്യത

യുഎഇ: യുഎഇയില്‍ അടുത്തയാഴ്ച മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച രാജ്യത്തിന്‍റെ തെക്ക് കിഴക്കന്‍ മേഖലകളില്‍ മഴ പെയ്യും.മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ പൊടികാറ്റുവീശും. കിഴക്കന്‍ മിന്നല്‍ പ്രളയമുണ്ടാകാനുളള സാധ്യതയുളളതിനാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓർമ്മിപ്പിച്ചു.

അതേസമയം ഫുജൈറയിലെ പ്രളയത്തില്‍ പാസ്പോർട്ടുകള്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാർക്ക് പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാന്‍ അവസരമൊരുക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. .ഫുജൈറയിലെയും കൽബയിലെയും ബിഎൽഎസ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പിൽ 80 പാസ്‌പോർട്ട് അപേക്ഷകളാണ് ലഭിച്ചത്.സൗജന്യമായാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ഇത് ആഗസ്റ്റ് 28 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.