നുപുര്‍ ശര്‍മ്മയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ അറസ്റ്റില്‍

നുപുര്‍ ശര്‍മ്മയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താന്‍ നിയോഗിച്ച ജയ്ഷെ മുഹമ്മദ് ഭീകരനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹരന്‍പൂരിലെ കുന്ദ കാല ഗ്രാമത്തില്‍ നിന്നുള്ള മുഹമ്മദ് നദീമാണ് അറസ്റ്റിലായിരിക്കുന്നത്.

ഇരുപത്തഞ്ചുകാരനായ ഇയാളുമായി ജെയ്ഷെ മുഹമ്മദ് ഭീകര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. ആയുധ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകാന്‍ മുഹമ്മദ് നദീം തയാറായിരുന്നുവെന്നും ഇയാളുടെ ഫോണ്‍ രേഖകളും സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നുപുര്‍ ശര്‍മയുടെ പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ഉള്‍പ്പെടെ പ്രതിഷേധത്തിനും ഔദ്യോഗിക പരാതികള്‍ക്കും കാരണമായിരുന്നു. ഇതേ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മയെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, നുപൂറിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകളെല്ലാം ദില്ലി പൊലീസിന് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വധഭീഷണി ഉണ്ടെന്ന നുപുര്‍ ശര്‍മയുടെ വാദവും ഹജരാക്കിയ രേഖകളും കണക്കിലെടുത്താണ് എല്ലാ എഫ്‌ഐആറുകളും ദില്ലി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ, ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ര്ടാറ്റജിക് ഓപ്പറേഷന്‍സിന് കൈമാറാന്‍ തീരുമാനമെടുത്തതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.