ഒഹായോ: നിറയെ കുട്ടികളുമായി സ്കൂളിലേക്ക് വരികെയായിരുന്ന സ്കൂള്‍ ബസ് ഒഹായോ-ഇന്ത്യാന അതിര്‍ത്തിക്കടുത്തുള്ള ഒരു വീട്ടിലേക്ക് ഇടിച്ചുകയറി. 32 വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. മുന്‍വശത്ത് ഇരുന്ന പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. തിങ്കളാഴ്ച്ച രാവിലെ എട്ടിനാണ് അപകടം ഉണ്ടായത്.
ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഒഹായോയിലെ കോളജ് കോര്‍ണര്‍ യൂണിയന് എലിമെന്ററി സ്കൂളിലേക്ക് പ്രവേശിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്കൂള്‍ അധികൃതരും സുരക്ഷാ ജീവനക്കാരുമെത്തി കുട്ടികളെ സുരക്ഷിതമായി ബസില്‍ നിന്ന് നീക്കി രക്ഷിതാക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം പറഞ്ഞയച്ചു.
രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായിരുന്നു. ഉടനെ തന്നെ ഇദ്ദേഹത്തെ പുറത്തെത്തിച്ച് ഫസ്റ്റ് എയ്ഡ് നല്കിയ ശേഷം ഇന്‍ഡ്യയിലെ റിച്ച്മണ്ടിലെ റീഡ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തെക്കുറിച്ച് ഇന്‍ഡ്യാന സ്റ്റേറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ബസിന് മുന്‍ഭാഗവും വീടിന്റെ സിറ്റ് ഔട്ടും അപകടത്തില്‍ തകര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26