കേരളാ ബ്ലാസ്റ്റേഴ്സ് ദുബായിലെത്തി

കേരളാ ബ്ലാസ്റ്റേഴ്സ് ദുബായിലെത്തി

ദുബായ്: കേരളാ ബ്ലാസ്റ്റേഴ്സ് ടീം ദുബായിലെത്തി. പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായാണ് ടീം ദുബായിലെത്തുന്നത്. 20 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ദുബായ് അല്‍ നാസർ ക്ലബിലാണ് പരിശീലനം നടക്കുക. കോച്ച് ഇവാന്‍ വുകുമനോവിച്ചിന്‍റെ നേതൃത്വത്തിലാണ് ടീം മത്സരത്തിന് ഇറങ്ങുന്നത്.


20ന്​ ​​ദു​​ബായ് അ​​ൽ മ​​ക്​​​തൂം സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ അ​​ൽ ന​​സ്​​​ർ ക്ല​​ബി​​നെ​​തി​​രാ​​യാ​​ണ്​ ആ​​ദ്യ മ​​ത്സ​​രം .25 ആം തിയതി ദി​​ബ്ബ ക്ല​​ബ്, 28ന്​ ​​ഹ​​ത്ത എ​​ഫ്.​​സി എ​​ന്നി​​വ​​യെ​​യും കേരളാ ബ്ലാസ്റ്റേഴ്സ് നേ​​രി​​ടും. എന്നാല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ( എ ഐ എഫ് എഫ് ) ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായേക്കുമോയെന്നുളള ആശങ്കയുണ്ട്.


അതിനിടെ, യു എ ഇ പര്യടനത്തിനുള്ള ടീമിനെയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, കെ.​​പി. രാ​​ഹു​​ൽ, പ്ര​​ശാ​​ന്ത്, ബി​​ജോ​​യ്​ വ​​ർ​​ഗീ​​സ്​ തു​​ട​​ങ്ങി​​യ​​വ​​ർ ടീമിലുണ്ട്. സ്​​​പോ​​ർ​​ട്​​​സ്​ ടൂ​​റി​​സം ക​​മ്പ​​നി​​യാ​​യ 'എ​​ച്ച്​ 16' ആ​​ണ്​ ബ്ലാ​​സ്​​​റ്റേ​​ഴ്​​​സി​​നെ യു.​​എ.​​ഇ​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​ത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.