പഴയ കിണര്‍ വൃത്തിയാക്കുന്നതിനിടെ മൂര്‍ഖന്‍, വാവ സുരേഷ് എത്തി; പിന്നാലെ ലോക്കര്‍, പൊലീസുമെത്തി

പഴയ കിണര്‍ വൃത്തിയാക്കുന്നതിനിടെ മൂര്‍ഖന്‍, വാവ സുരേഷ് എത്തി; പിന്നാലെ ലോക്കര്‍, പൊലീസുമെത്തി

തിരുവനന്തപുരം: പാമ്പിനെ പിടിക്കാന്‍ കിണറ്റിലിറങ്ങിയ വാവ സുരേഷ് കണ്ടത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലോക്കറും. തിരുവനന്തപുരം ആറാലുംമൂടില്‍ ആണ് സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന നെയ്യാര്‍ മേളയ്ക്ക് വേദിയായ ആറാലുംമൂട് കാളച്ചന്തയിലെ പൊട്ടക്കിണര്‍ വൃത്തിയാക്കിയപ്പോഴാണ് ഒരു ലോക്കറും മൂര്‍ഖന്‍ പാമ്പിനെയും കണ്ടെത്തിയത്.

തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലഘട്ടത്തില്‍ നിര്‍മിച്ചതായി പറയപ്പെടുന്ന കിണര്‍ ആണിത്. മൂര്‍ഖനെ കണ്ട പൊലീസുകാര്‍ സഹായത്തിനായി വാവ സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. മൂര്‍ഖനെ പിടിച്ച വാവ സുരേഷിനെ നാട്ടുകാര്‍ അനുമോദിക്കുകയും ചെയ്തു.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ലോക്കര്‍ പുറത്തെടുത്തത്. ലോക്കറില്‍ നിന്ന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ലോക്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. മോഷണമുതല്‍ ഉപേക്ഷിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത കാലത്ത് നടന്ന വലിയ മോഷണങ്ങളവുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുകയാണ് പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.