സുരക്ഷാ ജീവനക്കാരില്ലാതെ റസ്റ്ററന്‍റില്‍, സൗദി കിരീടാവകാശിയെ കണ്ട് വിശ്വസിക്കാനാകാതെ ജീവനക്കാർ

സുരക്ഷാ ജീവനക്കാരില്ലാതെ റസ്റ്ററന്‍റില്‍, സൗദി കിരീടാവകാശിയെ കണ്ട് വിശ്വസിക്കാനാകാതെ ജീവനക്കാർ

ജിദ്ദ: സുരക്ഷാ ജീവനക്കാരുടെ അകമ്പടിയില്ലാതെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജിദ്ദയിലെ റസ്റ്ററന്‍റിലെത്തിയത് കൗതുകമായി. അപ്രതീക്ഷിതമായി കിരീടാവകാശി മുന്നിലെത്തിയപ്പോള്‍ അത് പലർക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ഉപപ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കിരീടാവകാശിയെ  കണ്ട്   റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കുന്നവരും ജീവനക്കാരും അമ്പരുന്നു. തുടർന്ന് അദ്ദേഹത്തൊടൊപ്പം ഫോട്ടോയെടുത്താണ് പലരും മടങ്ങിയത്.ഇത്തരത്തില്‍ സുരക്ഷാ ജീവനക്കാരില്ലാതെ ഭരണാധികാരികള്‍ പൊതുസ്ഥലങ്ങളിലെത്തുന്നത് അപൂർവ്വമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.