റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സ്മാ‍ർട് സംവിധാനമൊരുക്കി ആർടിഎ

റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സ്മാ‍ർട് സംവിധാനമൊരുക്കി ആർടിഎ

ദുബായ്: റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സ്മാർട് സംവിധാനമൊരുക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. റോഡുകളിലെയും നടപ്പാതകളിലെയും അറ്റകുറ്റപ്പണികളടക്കം സമയബന്ധിതമായി നിർവഹിക്കുന്നതിനായാണ് സ്മാർട് സംവിധാനം ഒരുക്കിയിട്ടുളളത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് റോഡിലെ കുഴികളും മറ്റ് കേടുപാടുകളും കണ്ടെത്തുകയും അറ്റകുറ്റപ്പണികള്‍ നടത്തേണ്ട സമയം നിശ്ചയിക്കുകയും ചെയ്യും. ചുരുക്കത്തില്‍ റോഡ് പൊട്ടിപ്പൊളിയുന്നതിന് മുന്‍പ് തന്നെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയും. 

റോഡിനെ ഡിജിറ്റല്‍ രൂപത്തിലാക്കി ഓരോ 100 മീറ്ററിലുമാണ് പരിശോധനകള്‍ നടത്തുക.99 ശതമാനം കൃത്യത ഈ സാങ്കേതിക വിദ്യ ഉറപ്പുനല്‍കുന്നു. റോഡിന്‍റെ ഉപയോഗം മനസിലാക്കി അനുവദിച്ച ബജറ്റ് പരമാവധി പ്രയോജനപ്പെടുത്തി മുന്‍ഗണനാ ക്രമം അനുസരിച്ചാണ് അറ്റകുറ്റപ്പണികള്‍ നിശ്ചയിക്കുന്നത്. ദുബായിലെ എല്ലാ റോഡുകളും ഈ സ്മാ‍ർട് സിസ്റ്റത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. 

ബജറ്റുള്‍പ്പടെയുളള കാര്യങ്ങളും സ്മാർട് സിസ്റ്റത്തിന്‍റെ പരിധിയില്‍ വരുന്നതിനാലും റോഡിന് തകരാറുകള്‍ സംഭവിക്കുന്നതിന് മുന്‍പ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കുമെന്നതിനാലും നവീകരണപ്രവർത്തനങ്ങള്‍ക്കുളള ചെലവ് കുറയുമെന്നാണ് വിലയിരുത്തല്‍. റോഡ് പരിശോധനയ്ക്കുളള തുകയിലും 78 ശതമാനം ലാഭിക്കാന്‍ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ സാധിക്കും. സ്കാനർ പതിപ്പിച്ച വാഹനമാണ് പരിശോധന നടത്തുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.