നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യണം : മുഖ്യമന്ത്രി പിണറായി വിജയൻ

നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യണം : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നയതന്ത്ര പ്രതിനിധികളെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾക്കു കേന്ദ്രം അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തന്നെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് അനുമതി വാങ്ങണം. എൻഐഎ സംഘം ദുബായിൽ പോയപ്പോൾ അവരെ കിട്ടിയില്ല എന്നു വാർത്ത കണ്ടു. അന്വേഷണത്തിനു പറ്റുന്നില്ലെങ്കില്‍ അവർ തുറന്നു പറയണം. നാട് പ്രതീക്ഷിക്കുന്നത് അത്തരം ആളുകളിൽനിന്ന് തെളിവെടുക്കണം എന്നാണ്.

കാരണം മതഗ്രന്ഥം സ്വീകരിച്ചത് കോൺസുലേറ്റിലുള്ളവരാണ്. അവിടെയുള്ളവരെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്നത് സമൂഹത്തിലെ ഗുരുതര വിഷയമായി ഉയർന്നിട്ടുണ്ട്. അതുമായി നടപടി സ്വീകരിക്കേണ്ടത് ആവശ്യമായ കാര്യമാണ്. അക്കാര്യത്തിൽ കാലതാമസം ഉണ്ടാകരുത്. അന്വേഷണം ശരിയായി മുന്നോട്ടുപോകണം. അവരെകൂടി ചോദ്യം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.