യുഎഇയില്‍ സ്കൂളുകള്‍ തുറന്നു, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിലെ മാറ്റങ്ങളറിയാം

യുഎഇയില്‍ സ്കൂളുകള്‍ തുറന്നു, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിലെ മാറ്റങ്ങളറിയാം

ദുബായ്: രണ്ടു മാസത്തെ മധ്യവേനല്‍ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകള്‍ ഇന്ന് തുറന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതിനാല്‍ രോഗഭീതിയില്ലാതെയാണ് കുട്ടികള്‍ സ്കൂളുകളിലേക്ക് ഇത്തവണയെത്തുന്നത്. കലാകായിക പരിപാടികള്‍ പൊതുവെ ഈ ടേമിലാണ് സ്കൂളുകള്‍ സംഘടിപ്പിക്കുന്നത്. പഠനയാത്രകള്‍ക്കുള്‍പ്പടെ ഇത്തവണ പരിപാടികള്‍ക്കെല്ലാം അനുമതി നല്‍കിയിട്ടുണ്ട്.

അറിഞ്ഞിരിക്കേണ്ട കോവിഡ് മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍

  1. പിസിആർ പരിശോധന- ആദ്യ ദിവസം സ്കൂളുകളിലെത്തുന്ന 12 വയസിന് മുകളിലുളള കുട്ടികള്‍ 96 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം - ദുബായിലെ സ്കൂളുകള്‍ക്ക് ഇത് നിർബന്ധമല്ല.
  2. സാമൂഹിക അകലം- ബസുകളിലോ ക്ലാസ് മുറികളിലോ സാമൂഹിക അകലം നിർബന്ധമല്ല. അതത് സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
  3. താപനില പരിശോധന- നിർബന്ധമല്ല. എന്നിരുന്നാലും ഏതെങ്കിലും തരത്തില്‍ ശരീരോഷ്മാവ് കൂടുതലായി അനുഭവപ്പെട്ടാല്‍ കോവിഡ് പരിശോധന നടത്തണം.
  4. വാക്സിനേഷന്‍- വാക്സിനെടുത്തവർക്കും എടുക്കാത്തവർക്കും ക്ലാസില്‍ എത്താം
  5. മാസ്ക്- അടച്ചിട്ട മുറികളില്‍ മാസ്ക് നിർബന്ധമാണ്. എന്നാല്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമല്ല

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.