ഫാല്‍ക്കണ്‍ ഇന്‍റർചേഞ്ച്

ഫാല്‍ക്കണ്‍ ഇന്‍റർചേഞ്ച്

ദുബായ്; ഫാല്‍ക്കണ്‍ ഇന്‍റർചേഞ്ചിന്‍റെ നിർമ്മാണ പ്രവർത്തനങ്ങള്‍ 55 ശതമാനം പൂർത്തിയായതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. അല്‍ ഖലീജ് സ്ട്രീറ്റ്,ഖാലിദ് ബിന്‍ അല്‍ വാലീദ് സ്ട്രീറ്റ്, ഗുബൈബ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുളള പദ്ധതിയാണ് ഇത്. ഷിന്‍റഗയിലെ ഇന്‍ഫിനിറ്റി പാലത്തിന്‍റെ വടക്കന്‍ ഭാഗത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്‌റോ സ്ട്രീറ്റ് എന്നിവയിലൂടെ 13 കിലോമീറ്ററിലുളള അല്‍ ഷിന്‍റഗ കോറിഡോറിന്‍റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്‍ഫിനിറ്റി ഇന്‍റർചേഞ്ചും നടപ്പിലാക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറളും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാതർ അല്‍ തായർ പറഞ്ഞു. പദ്ധതി പൂർണമാകുന്നതോടെ അല്‍ ഖലീജ്, അല്‍ മിന സ്ട്രീറ്റുകള്‍ വഴിയുളള ഗതാഗതം സുഗമമാകുകയും രണ്ട് മേഖലകളിലേക്കുമുളള പ്രവേശനം വർദ്ധിക്കുകയും ചെയ്യും. 

മണിക്കൂറിൽ 28,800 വാഹനങ്ങള്‍ കടന്നുപോകാന്‍ ശേഷിയുളളതാണ് പാലങ്ങളുടെയും തുരങ്കങ്ങളുടെയും ശേഷി. അൽ ഖലീജ് സ്ട്രീറ്റിൽ രണ്ട് പാലങ്ങൾ നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പാലം 750 മീറ്റർ വടക്ക് ഭാഗത്തേക്കും രണ്ടാമത്തേത് 1,075 മീറ്റർ തെക്കുഭാഗത്തേക്കും നീളുന്നതാണ്. ഓരോ ദിശയിലും ആറ് വരി പാതകളാണ് ഉണ്ടാവുക. ഏഴ് ഘട്ടങ്ങളായാണ് അല്‍ ഷിന്‍റഗ പദ്ധതി പൂർത്തിയാക്കുന്നത്. ആർടിഎയുടെ കീഴിലുളള ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഇത്. ആറ് ഘട്ടങ്ങളാണ് ഇതുവരെ പൂർത്തിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.