നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ ഓപ്ഷന്‍ എത്തുന്നു. കാലങ്ങളായി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്ന എഡിറ്റ് ബട്ടണ്‍ സംവിധാനം ഉള്‍പ്പെടുത്തുന്ന കാര്യം മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റര്‍ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ട്വിറ്റര്‍ ഉപയോക്താക്കളുടെ ഏറെ കാലമായുള്ള ആവശ്യമായിരുന്നു ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം.
നിങ്ങള്‍ക്ക് എഡിറ്റഡ് ട്വീറ്റ് കാണാന്‍ സാധിക്കുന്നുണ്ടോ? കാരണം ഞങ്ങള്‍ എഡിറ്റ് ബട്ടന്‍ പരീക്ഷിക്കുകയാണ്. കമ്പനി ട്വീറ്റ് ചെയ്തു. പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ കുറച്ച് തവണ ട്വീറ്റ് എഡിറ്റ് ചെയ്യാന്‍ സാധിക്കും. എഡിറ്റ് ചെയ്ത ട്വീറ്റുകള്‍ക്കൊപ്പം ഒരു ഐക്കണും സമയവും എഡിറ്റ് ഹിസ്റ്ററിയിലേക്കുള്ള ലിങ്കും ഉണ്ടാവും.
നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന ഫീച്ചര്‍ താമസിയാതെ ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് ലഭ്യമാക്കും. പ്രതിമാസം 4.99 ഡോളറാണ് ട്വിറ്റര്‍ ബ്ലൂ വരിക്കാരാവാനുള്ള ചിലവ്. ട്വിറ്റര്‍ ബ്ലൂ സൗകര്യം നിലവില്‍ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലാണ് ലഭിക്കുക. ഇതില്‍ ഒരിടത്ത് മാത്രമേ ആദ്യം എഡിറ്റ് ബട്ടന്‍ പരീക്ഷിക്കുകയുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.