ദുബായ് ചെസ് ഓപ്പണ്‍; പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് കിരീടം നേടി അരവിന്ദ് ചിദംബരം

ദുബായ് ചെസ് ഓപ്പണ്‍; പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് കിരീടം നേടി അരവിന്ദ് ചിദംബരം

ദുബായ്: ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുത്തിയ ആര്‍.പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് ദുബായ് ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം.


ഒമ്പതാം റൗണ്ടിലാണ് പ്രഗ്നാനന്ദയെ അരവിന്ദ് ചിദംബരം പരാജയപ്പെടുത്തിയത്. തമിഴ്‌നാട്ടുകാരാണ് ഇരുവരും.7.5 പോയിന്റോടെയാണ് അരവിന്ദ് മത്സരത്തില്‍ വിജയം നേടിയത്. ഏഴ് പോയിന്റുകള്‍ വീതം നേടിയ പ്രഗ്നാനന്ദയും റഷ്യന്‍ ഗ്രാന്റ് മാസ്റ്റര്‍ പ്രെഡ്‌കെ അലക്‌സാണ്ടറും രണ്ടാം സ്ഥാനം പങ്കിട്ടു.ഇന്ത്യയുടെ ആദ്യത്തെ ദേശീയ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യനായ ചിദംബരം നിലവിലെ ദേശീയ റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യന്‍ കൂടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.