അലൈന്‍: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച സാമാന്യം ശക്തമായ മഴപെയ്തു. അലൈനിലെ അല്‍ ഫോഅ മേഖലയിലാണ് കനത്ത മഴ പെയ്തത്. ഖത്തം അല്‍ ശിക്ല, അല്‍ റീഫ് മേഖലയില്‍ ഭേദപ്പെട്ട മഴ ലഭിച്ചു. മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന സ്റ്റോം സെന്‍റർ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
രാജ്യത്ത് താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. അല്‍ ദഫ്ര മേഖലയിലെ ദ ഒറ്റ്വായ്ദില്‍ 45.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ താപനില.മഴയുടെ പശ്ചാത്തലത്തില്‍ കാഴ്ച പരിധി കുറയുന്നതും, നനഞ്ഞ റോഡുകളെ കുറിച്ചും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.