ദുബായ്: യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വീണ്ടും കൂടി. അന്താരാഷ്ട്ര വിപണിയില്‍ രൂപയ്ക്ക് മൂല്യത്തകർച്ച നേരിടുന്നതാണ് ദിർഹവുമായുളള വിനിമയ നിരക്കിലും പ്രതിഫലിക്കുന്നത്. ഒരു ദിർഹത്തിന് 22 രൂപ 07 പൈസവരെ വെളളിയാഴ്ച വിനിമയനിരക്കെത്തി.
അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനെതിരെ 81 രൂപ02 പൈസ എന്നതാണ് രൂപയുടെ വിനിമയമൂല്യം. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില്‍ തകർച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. റിസർവ്വ് ബാങ്കിന്‍റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മൂല്യം വീണ്ടും കുറയും. എണ്ണവില അടക്കമുളള അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.