ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലെ വേഗപരിധി നിയന്ത്രണം ഇന്ന് മുതല്‍

ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലെ വേഗപരിധി നിയന്ത്രണം ഇന്ന് മുതല്‍

അബുദബി: എമിറേറ്റിലെ പ്രധാന റോഡില്‍ അബുദബി പോലീസ് ഏർപ്പെടുത്തിയ വേഗപരിധി നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.

അല്‍ ഖുറം സ്ട്രീറ്റിലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതല്‍ ഖസർ അല്‍ ബഹർ ഇന്‍റർ സെക്ഷന്‍ വരെ ഇരുവശത്തേക്കുമുളള വേഗപരിധിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇരുവശത്തേക്കും വേഗനിയന്ത്രണം ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

റോഡിലെ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ട് നിയന്ത്രണങ്ങള്‍ പാലിച്ച് വാഹനമോടിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി

മണിക്കൂറിൽ 100 കിലോ മീറ്റർ ആണ് പുതുക്കിയ വേഗപരിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.