ന്യൂഡല്‍ഹി: പ്രശസ്ത നടിയും സംവിധായികയുമായ ആശാ പരേഖിന് 2020ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 79കാരിയായ ആശ അറുപതുകളിലേയും എഴുതുകളിലേയും ബോളിവുഡ് സിനിമകളിലെ മുന്‍നിര നായികമാരിലൊരാളാണ്.
ഭരോസ, കട്ടി പതംഗം, നന്ദന്‍, ദോ ബദന്‍, തീസരി മന്‍സില്‍, ചിരാഗ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. അറുപതുകളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ നടി കൂടിയാണ് ആശ പരേഖ്.
ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി ആറ് കൊല്ലത്തോളം പ്രവര്‍ത്തിച്ച ശേഷമായിരുന്നു നായികാ പദവിയിലേക്കുള്ള അവരുടെ മാറ്റം. ഷമ്മി കപൂറിന്റെ നായികയായിട്ടായിരുന്നു തുടക്കം. 2002ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വന്തമാക്കി. 2004ല്‍ കലാകാര്‍ അവാര്‍ഡ്, 2006ല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡ്, 2008ല്‍ ലിവിങ് ലെജന്റ് അവാര്‍ഡും ആശയെത്തേടിയെത്തി.
ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിത കൂടിയാണ് ആശാ പരേഖ്. നിരവധി ടെലിവിഷന്‍ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ വച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.