മസ്കറ്റ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിന്‍റെ ക്ഷണ പ്രകാരമാണ് യുഎഇ രാഷ്ട്രപതിയുടെ സന്ദർശനം. മസ്കറ്റിലെ സ്വകാര്യ രാജവിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുളള ദീർഘകാലമായുളള ആഴത്തിലുളള ബന്ധത്തെകുറിച്ച് ഇരുവരും സൗഹൃദ സംഭാഷണം നടത്തി.ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ,പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ അടങ്ങുന്ന ഒരു പ്രതിനിധി സംഘവും രാഷ്ട്രപതിക്കൊപ്പമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.