അബുദാബി: യുഎഇയില്‍ ഇന്ധന വില കുറഞ്ഞു.ഒക്ടോബർ മാസത്തെ ഇന്ധന വിലയിലാണ് കുറവുണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞതാണ് യുഎഇയിലെ ഇന്ധന വിലയിലും പ്രതിഫലിച്ചത്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 03 ഫില്‍സാണ് ഒക്ടോബറിൽ വില. സെപ്റ്റംബറിൽ ഇത് 3 ദിർഹം 41 ഫില്‍സായിരുന്നു.
സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 92 ഫില്‍സായി. നേരത്തെ ഇത് 3 ദിർഹം 30 ഫില്‍സായിരുന്നു. ഇ പ്ലസിന് 2 ദിർഹം 85 ഫില്‍സായി. സെപ്റ്റംബറിൽ ഇത് 3 ദിർഹം 22 ഫില്‍സായിരുന്നു. സെപ്റ്റംബറിൽ 3 ദിർഹം 87 ഫില്‍സായിരുന്ന ഡീസല്‍ വില ഒക്ടോബറിൽ 3 ദിർഹം 76 ഫില്‍സായും താഴ്ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.