അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-5)

അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-5)

ജോതിഷത്തിന്റെ കുറിപ്പുപുസ്തകവുമായി,
അഛൻ ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു..!
പുസ്തകം തുറക്കപ്പെട്ടു...!!
ഇളംകാറ്റിൽ.., ഏടുകൾ ഇളകി..!!
ഉമ്മറത്ത്..പൂർണ്ണ നിശബ്ദത തളംകെട്ടി..!!
അഛനും അമ്മയും, ഏടുകളിലെ വരികളിൽ
അതീവ ശ്രദ്ധയോടെ വിരലുകൾ പായിച്ചു..!!
പൊടുന്നനെ, അഛൻ പുസ്തകം അടച്ചു..!!
വായിലാണേൽ, താംബ്ബൂലചർവ്വണ പ്രളയം..!!
ജാതിമരത്തിന്റെ അസ്ഥിവാരത്തിലേക്ക്,
നീട്ടി തുപ്പി..! വലതുകൈയുടെ പുറംകൊണ്ട്,
വിറയാർന്ന ചുണ്ടുകൾ അമർത്തി തുടച്ചു..!!
അമ്മയുടെ കാതുകളിൽ..കുശുകുശുത്തു..!!
ചങ്കിടിപ്പ് കൂടുന്നത് മോഹു അറിഞ്ഞു..!
വാതായനത്തിലൂടെ, എല്ലാം അവൾ കണ്ടു!
`ജാതക പൊരുത്തം കുറവാ..'!
`ഇവിടുത്തെ കുട്ടിയേതന്നേ വേണോ....,
ഊരും പേരും ഇല്ലാത്ത നാടാർക്ക്..??"
ശങ്കരൻ..മൌനം പാലിച്ചിരുന്നു..!
തള്ളയാണേൽ..., ഒന്നും പറയണ്ടാ...
ആപാദചൂഢം കലിപ്പിലും..!
പേടിച്ചരണ്ട മാൻപേടയായി മോഹിനിയും.
`മുരിക്കേതാ..,മുരിങ്ങയേതാന്നൊക്കെ..,
കീഴുമേൽ നോക്കാതെ, അവളുടെ ഒരു
ഒടുക്കത്തെ പ്രേമം..!!"
തള്ള കണ്ഠക്ഷോഭം തുടർന്നു.!
`തമ്പാനൂരീന്ന്.., കരിപ്പൊട്ടീടെ കച്ചവടവും
കൂവിവന്ന നാടാരാ ഇവന്റെ അഛൻ..!' '..
വൈകിട്ട്, കോങ്കണ്ണി പാറുവിന്റെ കൂരയിൽ
മൃഷ്ടാന്ന ഭോജനം..!'
`പോകപ്പോകെ, കർണ്ണകഠോരം..
പാറുവിന് ഓക്കാനോം.., പിന്നെ മനം മറിച്ചിലും..!'
ഒളിച്ചോടാൻ `കരിപ്പൊട്ടി` പദ്ധതി ഇട്ടു..!
പക്ഷേ.., അയാളുടെ പണി പാളി..!!
'കാഞ്ഞീറ്റുംകരക്കാർ തടഞ്ഞുവെച്ച്,
താലി കെട്ടിച്ചവകേലേ ആറാംമാസ്സക്കാരൻ...'
'..ഭാ...അറപ്പാകുന്നു...അശ്രീകരം..!!'
'..ഇവനേതന്നേ വേണോടീ നിനക്ക്..?'
'ഈ കല്യാണം നടന്നുകൂടാ..'.
`കാരണം പറയുവാൻ അമ്മ കനിയണം..;'
`ഭാ..ഏഭ്യൻ..., ആരാടാ നിന്റെ അമ്മൂമ്മ...??"
ശിവശങ്കരനുണ്ണി വാക്കുകൾ തേടുന്നു...!
`ജാതകവശാൽ...ഗർഭസ്ഥ ശിശുവിനാൽ..,
ഇവിടെ രണ്ടു മരണം ഉറപ്പാ..!'
`എന്റെ കാലശേഷം...കെട്ടലും വാഴിക്കലും'!
ചതിയൻചന്തുവായി വലിയതള്ള നിറഞ്ഞാടി!
കതകിന്റെ മറവിൽനിന്നും.., നിശബ്ദയായി
മോഹിനി തേങ്ങി....!!!
അന്ന്...മോഹുവിന് കണ്ണുനീർ വറ്റിപ്പോയി!!
അപമാനിതനായ ശിവൻകുട്ടി, വേദനയോടെ,
വിഷമത്തോടെ, പ്രണയിനിയെ നോക്കി..!
സൌഭാഗ്യങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു..!
അപ്പൂപ്പൻതാടിയെ തലോടി ഉറങ്ങാൻ കിടന്നു..!
നിദ്ര എങ്ങോ ഒളിച്ചപോലെ...!
മുറ്റത്തേ പ്രാവിൻകൂട്ടിൽ, ഇണപ്രാവുകൾ
തനതായ 'കുറുകുറാരാഗം' തുടർന്നു..!
ഇന്നലെ തള്ളയുടെ ഒന്നാം ഓർമ്മപ്പെരുനാൾ!

........( തു ട രും )............

മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.