യുഎഇയില്‍ ഈ മാസം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും

യുഎഇയില്‍ ഈ മാസം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും

ദുബായ്: ഒക്ടോബർ 25 നുളള സൂര്യഗ്രഹണം യുഎഇയിലും ഭാഗികമായി ദൃശ്യമാകും. ഉച്ചയ്ക്ക് ശേഷം 3.52 നാണ് സൂര്യഗ്രഹണം ദൃശ്യമാവുക. ഈ സമയം സൂര്യന്‍റെ 35.4 ശതമാനവും ചന്ദ്രനാല്‍ മറയ്ക്കപ്പെടും.യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മധ്യപൂർവ്വദേശം, ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ വർഷം സൂര്യഗ്രഹണം ദൃശ്യമാകും.

സൂര്യഗ്രഹണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് യുഎഇയില്‍ ഉള്‍ക്കാവർഷവും ദൃശ്യമാകും. ഒക്‌ടോബർ 21, 22 തീയതികളിൽ മണിക്കൂറിൽ 10 മുതൽ 20 വരെയായിരിക്കും ഇതെന്നാണ് കണക്കുകൂട്ടല്‍. സൂര്യഗ്രഹണം സുരക്ഷിതമായി നിരീക്ഷിക്കാന്‍ സംരക്ഷണ കണ്ണടകള്‍ ധരിക്കണമെന്ന് വിവിധ ബഹിരാകാശ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.