ജൈറ്റക്സ് ഷാർജ സർക്കാർ പവലിയന്‍ സന്ദർശിച്ച് ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി

ജൈറ്റക്സ് ഷാർജ സർക്കാർ പവലിയന്‍ സന്ദർശിച്ച് ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി

ദുബായ്: ജൈറ്റക്സ് ഗ്ലോബലിലെ ഷാ‍ർജ സർക്കാർ പവലിയന്‍ സന്ദർശിച്ച് പവലിയന്‍ ഹയർ കമ്മിറ്റി ചെയർമാനും ഷാർജ ഡിജിറ്റല്‍ ഓഫീസ് ഡയറക്ടറുമായ ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി. അന്താരാഷ്ട്ര പരിപാടിയില്‍ ഷാ‍ർജ സർക്കാരിന്‍റെ പങ്കാളിത്തത്തെ ഷെയ്ഖ് ഖാലിദ് പ്രശംസിച്ചു.


സർക്കാരില്‍ നിന്നുളള 15 പദ്ധതികളാണ് ജൈറ്റക്സില്‍ പ്രദർശിപ്പിക്കുന്നത്. ഉമ്മുൽ ഖുവൈനിലെ സ്മാർട്ട് ഗവൺമെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് ചെയർമാൻ ശൈഖ് സഖർ ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ഷാർജ പവലിയൻ സന്ദർശിച്ചു.ഷാർജ സർക്കാർ മീഡിയ ബ്യൂറോ ഡയറക്ടർ ആലിയ അൽ സുവൈദി, മുതിർന്ന ബ്യൂറോ ഉദ്യോഗസ്ഥർ തുടങ്ങിയവരും മറ്റ് പ്രമുഖരും പവലിയൻ സന്ദർശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.