സി.എം.സി സിസ്റ്റേഴ്സിനു യാത്രയയ്യപ്പ്

സി.എം.സി സിസ്റ്റേഴ്സിനു യാത്രയയ്യപ്പ്

കാനഡ: വടക്കേ അമേരിക്കയിൽ ദീർഘകാല സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സി.എം.സി സഭാഗങ്ങളായ സിസ്റ്റർ ജെസ്ലിൻ, സിസ്റ്റർ സെലിൻ റോസ് എന്നിവർക്ക് യാത്രയയ്യപ്പ് നൽകും.

34 വർഷം അമേരിക്കയിലും കാനഡയിലും സേവാനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. മൂന്ന് പതിറ്റാണ്ടുകാലം നൽകിയ സേവനത്തിനു മിസിസാഗ രൂപതയും ചിക്കാഗോ രൂപതയും നന്ദി പറഞ്ഞു.

സിഎംസി പയസ് അസോസിയേഷൻ ഫോർ ചിൽഡ്രൻ എപ്പാർക്കി ഡയറക്ടർ ആയും ഡിവൈൻ അക്കാദമി ഓഫ് ലേണിംഗിന്റെ പ്രാരംഭ ഡയറക്ടർമാരിൽ ഒരാളായും സിസ്റ്റർ ജെസ്ലിൻ സേവനം ചെയ്തിട്ടുണ്ട്.

സിസ്റ്റർ സെലിൻ സിഎംസി നഴ്‌സസ് മിനിസ്ട്രി നാഷണൽ ലെവൽ ആനിമേറ്റർ ആയും മതബോധന ടീച്ചറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിസ്റ്റർമാർക്ക് പയസ് അസോസിയേഷൻ ആനി മേറ്റേഴ്സ് മംഗളാശംസകൾ നേർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.