സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറില്‍ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറില്‍ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറില്‍ രക്ഷപ്പെട്ട സ്വര്‍ണക്കടത്ത് പ്രതിക്കായി അന്വേഷണം. കൊണ്ടോട്ടി സ്വദേശി റിയാസിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

വിമാനത്താവളത്തിലെ ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനാണ് കൊണ്ടോട്ടി സ്വദേശി റിയാസ്. ഇയാള്‍ കഴിഞ്ഞ മാസം മാത്രം ഏകദേശം അഞ്ച് കിലോയോളം സ്വര്‍ണം ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചായി പൊലീസ് പറയുന്നു. അന്ന് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഇയാള്‍ വീണ്ടും കരിപ്പൂരില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറില്‍ റിയാസ് രക്ഷപ്പെടുകയായിരുന്നു. പിന്‍വശത്ത് കിടന്ന കാറില്‍ ഇടിച്ച ശേഷം ആഢംബര കാറുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്.

കൂടാതെ റിയാസ് ഉപയോഗിച്ചിരുന്ന വെള്ള ആഢംബര കാറിന്റെ നിറം ഗ്രെ ആക്കിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. റിയാസിന്റെ ദുബായിലുള്ള കൂട്ടുപ്രതികളായ കെടുവള്ളി സ്വദേശികളായ ഷബീബിനും ജലീലിനും വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.