ദുബായ് : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമായിരിക്കും. അർദ്ധരാത്രി മുതൽ രാവിലെ 9 മണിവരെ വരെ മൂടല്‍ മഞ്ഞ് കാഴ്ചപരിധി കുറയ്ക്കും. കിഴക്ക് ഭാഗങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അതേസമയം അന്തരീക്ഷം ഈർപ്പം വർദ്ധിക്കും. കാറ്റ് വീശും. അറേബ്യൻ ഗൾഫും ഒമാൻ കടലും നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.