ആലപ്പുഴ : സി.എ.ജി റിപ്പോർട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സി എ ജിയുടെ അന്തിമ റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ നീക്കം ഉണ്ടെന്നും, സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതാണ് സിഎജി റിപ്പോർട്ട് എന്നും ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിഎജി റിപ്പോർട്ട് പുറത്ത് വിട്ടതിൽ ചട്ടലംഘനം ഉണ്ടെങ്കിൽ അത് പരിശോധിക്കാം, ആ ചട്ടലംഘനം നേരിടാൻ താൻ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകൾ അല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നതാണ്. കിഫ്ബിയുടെ വായ്പ്പ പ്രത്യക്ഷ ബാധ്യതയാകില്ലെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പണം സർക്കാരിന്റെ അക്കൗണ്ടിലേക്ക് വരുന്നില്ലെന്നും തോമസ് ഐസക്ക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.