യുഎഇ: വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനുളള സമയപരിധി വീണ്ടും നീട്ടി

യുഎഇ: വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനുളള സമയപരിധി വീണ്ടും നീട്ടി

യു എ ഇ : കാലാവധി കഴിഞ്ഞ വിസക്കാർ പിഴയില്ലാതെ രാജ്യം വിടുന്നതിനുളള സമയപരിധി യുഎഇ നീട്ടി നല്കി. സമയപരിധി ഇന്ന് ( 17 നവംബർ) അവസാനിക്കാനിരിക്കെ ഈ വർഷം അവസാനം വരെയാണ് നീട്ടി നല്കിയിട്ടുളളത്. പൊതുമാപ്പെന്ന് കരുതാവുന്ന തീരുമാനം കഴിഞ്ഞ മെയ് 14 നാണ് പ്രഖ്യാപിക്കപ്പെട്ടത്. മാർച്ച് ഒന്നിനുമുന്‍പ് വിസാ കാലാവധി കഴിഞ്ഞവരാണ് ആനുകൂല്യത്തിന്‍റെ പരിധിയില്‍ വരികയെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സ് ഐഡിയുമായോ വർക്ക് പെർമിറ്റുമായോ ബന്ധപ്പെട്ട എല്ലാ പിഴകളും ഇതിന്‍റെ പരിധിയില്‍ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.