യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു

യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു

ദുബായ്: യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം മാറിയതോടെ എല്ലാ മേഖലയിലും ഉണർവ്വ് പ്രകടമാണ്. മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് 45.44 ലക്ഷം തൊഴിലാളികളാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം പേരുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

നിർമ്മാണ മേഖലയിലടക്കം പുതിയ കമ്പനികള്‍ വന്നതും ഗുണം ചെയ്തു. 12 വ‍ർഷത്തിനിടെ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വർദ്ധവാണ് ഉണ്ടായിരിക്കുന്നത്. 2019 ലും ഇതേ രീതിയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

യുഎഇയിലേക്ക് വിവിധ മേഖലയിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി വിസാ നടപടികളിലടക്കം രാജ്യം പരിഷ്കരണം നടത്തിയിരുന്നു. തൊഴിലാളികളുടേയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍ പരിഷ്കരണം രാജ്യം നടത്തിയതും ഗുണമായെന്നാണ് വിലയിരുത്തുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.