അലൈന്‍ :ഹൈവേ റോഡിന് എതിർദിശയില്‍ വാഹനമോടിച്ചയാള്‍ അറസ്റ്റിലായി. എതിർദിശയില്‍ വാഹനമോടിച്ചതിന് പുറമെ ഇയാള്‍ വാഹനവുമായി സാഹസിക അഭ്യാസം നടത്തുകയും ചെയ്തിരുന്നു. നിരീക്ഷണ ക്യാമറകളിലൂടെ നിയമലംഘനം ശ്രദ്ധയില്‍പെട്ട പോലീസ് രണ്ട് മണിക്കൂറിനകം യുവാവിനെ അറസ്റ്റ് ചെയ്തു.ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇയാള്‍ വാഹനമോടിക്കുന്ന വീഡിയോ അജ്മാന്‍ പോലീസ് ട്വീറ്റ് ചെയ്തു. ഇയാള്‍ വാഹനമോടിക്കുന്നത് നിരീക്ഷിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പിന്നീട് ഇയാളെ കണ്ടെത്തി വാഹനം കസ്റ്റഡിയിലെടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
നിയമംലഘിച്ച് വാഹനം ഓടിച്ചയാളെ പൊലീസ് ഓപ്പറേഷന്‍സ് റൂമിലെ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ തിരിച്ചറിഞ്ഞ് പിന്തുടരുകയായിരുന്നുവെന്ന് അജ്‍മാന്‍ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ലെഫ്. കേണല്‍ സൈഫ് അബ്‍ദുല്ല അല്‍ ഫലാസി പറഞ്ഞു. ഹൈവേയില്‍ റണ്‍വെ തെറ്റിച്ച് വാഹനമോടിച്ച ഇയാള്‍ പിന്നീട് ജനവാസ മേഖലയില്‍ പ്രവേശിച്ച് അവിടത്തെ റോഡില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തി. ഇതും ക്യാമറയില്‍ പതിഞ്ഞു. ഇതില്‍ നിന്നും വാഹനം തിരിച്ചറിഞ്ഞ പോലീസ് രണ്ട് മണിക്കൂറിനകം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്തതായും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കിയതായും പൊലീസ് അറിയിച്ചു. വാഹനവും പിടിച്ചെടുത്തു. 2000 ദിർഹം പിഴ ചുമത്തിയിട്ടുണ്ട്. വിപരീത ദിശയില്‍ വാഹനം ഓടിച്ചതിന് 600 ദിര്‍ഹവും ഗതാഗത നിയമങ്ങളും ചിഹ്നങ്ങളും അവഗണിച്ച് വാഹനം ഓടിച്ചതിന് 500 ദിര്‍ഹവും പിഴ ചുമത്തിയിട്ടുണ്ട്. നേരത്തെയും ഇയാള്‍ നിയമം ലംഘിച്ച് വാഹനമോടിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.