ദുബായ്: യുഎഇയിലും ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. യുഎഇയില്‍ ദൃശ്യമാകുന്ന സൂര്യഗ്രഹണം ഉച്ചക്ക് 2.42ന് ആരംഭിച്ച് വൈകീട്ട് 4.54ന് അവസാനിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചത്. നഗ്ന നേത്രങ്ങള്‍കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചിട്ടുണ്ട്.
ഇന്റർനാഷനൽ ആസ്ട്രോണമി സെന്റർ ചാനലുകൾ വഴി ഓൺലൈനായി ഗ്രഹണം വീക്ഷിക്കാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണ് ചൊവ്വാഴ്ചത്തേത്. അതേസമയം ഇന്ന് ദുബായിലെ പളളികളില്‍ പ്രത്യേക പ്രാർത്ഥന നടക്കും. അസർ നമസ്കാരത്തിന് ശേഷമായിരിക്കും പ്രത്യേക പ്രാർത്ഥന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.