പാലാരിവട്ടം പാലം അഴിമതി; നിര്‍ണായക നീക്കവുമായി വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതി; നിര്‍ണായക നീക്കവുമായി വിജിലന്‍സ്

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ രാവിലെ തന്നെ വിജിലന്‍സ് സംഘം എത്തി. മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് വിജിലന്‍സ് വീട്ടിലെത്തിയതെന്നാണ് സൂചന. എന്നാൽ ഇബ്രാഹിംകുഞ്ഞിനെ കണ്ടെത്താൻ ആയില്ല. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭാര്യ അറിയിച്ചു. നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ഇതിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുൻ‌കൂർ പണം അനുവദിച്ചതെന്ന് അന്നത്തെ പൊതുമാരമത്ത് സെക്രട്ടറിയായ ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഇത് താന്‍ മാത്രം എടുത്ത തീരുമാനമല്ലെന്നും സൂരജ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.