സ്വപ്ന കീഴടങ്ങാന്‍ ഒരുങ്ങിയിരുന്നു; തീരുമാനം മാറ്റിയത് ശിവശങ്കറിന്റെ ഫോണ്‍ വന്നതിനു ശേഷം

സ്വപ്ന കീഴടങ്ങാന്‍ ഒരുങ്ങിയിരുന്നു; തീരുമാനം മാറ്റിയത് ശിവശങ്കറിന്റെ ഫോണ്‍ വന്നതിനു ശേഷം

കൊച്ചി: നയതന്ത്ര പാഴ്സലിലെ സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ സ്വപ്ന കീഴടങ്ങാന്‍ ഒരുങ്ങിയിരുന്നുവെന്നും, എന്നാല്‍ ശിവശങ്കറിന്റെ ഫോണ്‍ വന്നതോടെ തീരുമാനം മാറ്റിയതാണെന്നും സ്വപ്നയുടെ കൂട്ടുപ്രതി സന്ദീപ് നായരുടെ മൊഴി. ബംഗളൂരുവിലേക്ക് ഒളിച്ചു കടക്കാന്‍ മുഖ്യപ്രതി സ്വപ്ന സുരേഷിനു നിര്‍ദേശം നല്‍കിയത് ശിവശങ്കര്‍ ആണെന്നും സന്ദീപ് വെളിപെടുത്തി. പാഴ്സല്‍ സ്വര്‍ണം പിടിച്ചെടുത്തതോടെ ഒളിവില്‍പോയ സ്വപ്നയും സന്ദീപും കൊച്ചിയില്‍ തന്നെയുള്ളപ്പോഴാണ് സന്ദീപിന്റെ ഫോണിലേക്ക് ശിവശങ്കര്‍ വിളിച്ചത്.

ഫോണ്‍ സ്വപ്നയ്ക്കു കൈമാറാന്‍ പറഞ്ഞ ശിവശങ്കര്‍ സ്വപ്നയുമായി കുറേ സമയം സംസാരിച്ചുവെന്നും സന്ദീപ് മൊഴിയില്‍ പറയുന്നു. അതിനു ശേഷമാണ് ബാംഗ്ലൂരിലേക്ക് പോകാമെന്ന് സ്വപ്ന തന്നോട് നിര്‍ദ്ദേശിച്ചതെന്നും സന്ദീപ് പറഞ്ഞു. ബംഗളൂരുവില്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും തന്റെ ഭര്‍ത്താവിനെയും മക്കളെയും കൂടെ കൊണ്ടു പോകുമെന്നും സ്വപ്ന വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ കോടതിയില്‍ കീഴടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, ശിവശങ്കറുമായി ഉണ്ടായ സംഭാഷണത്തിന് ശേഷമാണ് സ്വപ്ന തീരുമാനം മാറ്റിയതെന്നും സന്ദീപ് വെളിപ്പെടുത്തി. സന്ദീപ് നല്‍കിയ രഹസ്യമൊഴി മുദ്രവച്ച കവറില്‍ എന്‍ഐഎ കോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.