ഐ പി എൽ അരങ്ങേറ്റത്തിൽ അരങ്ങ് തകർത്ത് മലയാളി താരം.

ഐ പി എൽ അരങ്ങേറ്റത്തിൽ അരങ്ങ് തകർത്ത് മലയാളി താരം.

അബുദാബി : ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അർദ്ധ സെഞ്ചുറി നേടിയതോടെ അപൂര്‍വ്വ റെക്കോര്‍ഡാണ് ഓപ്പണറും മലയാളി താരവുമായ ദേവദത്ത് പടിക്കല്‍ കുറിച്ചത്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി കണ്ടെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ദേവ്ദത്തിനെ തേടിയെത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ആര്‍സിബിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് 42 പന്തില്‍ എട്ടു ബൗണ്ടറികളോടെ 56 റണ്‍സ് അടിച്ചെടുത്തു 36 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ കന്നി ഫിഫ്റ്റി. ബൗണ്ടറിയിലൂടെയായിരുന്നു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഈ നേട്ടം കുറിച്ചത്.

ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പത്ത് റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം. 164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 153 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 163 റൺസെടുത്തത്. ബാംഗ്ലൂരിന് വേണ്ടി എ ബി ഡിവില്ലേഴ്‌സ് 30 പന്തിൽ നിന്ന് 51 റൺസെടുത്തു. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പെടെ മികച്ച വിരുന്നാണ് ക്രിക്കറ്റ് പ്രേമികൾക്ക് ഡിവില്ലേഴ്സ് ഒരുക്കിയത്.


മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് കർണാടകക്കുവേണ്ടിയാണ് കളിച്ചുവളർന്നത്. 20കാരനായ ദേവ്ദത്തിനെ 2019ൽ 20 ലക്ഷം രൂപക്കാണ് റോയൽ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലുൾപ്പെടെ കർണാടകക്കായി നടത്തിയ മികച്ച പ്രകടനമാണ് ദേവ്ദത്തിനെ ആർ.സി.ബി ജഴ്സിയിലെത്തിച്ചത്. ദേവ്ദത്തിന്റെ പിതാവ് ബാബുനുവിന്റെ തറവാട് മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ്. അമ്മ അമ്പിളിയുടെ വീട് എടപ്പാളിലും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.