ദേശീയ ദിനം ഡിസംബർ രണ്ടിന്, രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങള്‍

ദേശീയ ദിനം ഡിസംബർ രണ്ടിന്, രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങള്‍

ദുബായ്: യുഎഇയുടെ 51 മത് ദേശീയ ദിനത്തില്‍ രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങള്‍ നടക്കും. കഴിഞ്ഞ വർഷം ചരിത്ര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നല്‍കിയ സംഘാടകസമിതി തന്നെയാണ് ഇത്തവണയും ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും സ്‌കൂളുകൾക്കും സംഘടനകൾക്കും ലഭ്യമാകും. രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരികയെന്നുളളതാണ് ആഘോഷങ്ങളുടെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നിവയിലെ യുഎഇ ദേശീയ ദിന സോഷ്യൽ മീഡിയ അക്കൗണ്ടുകളായ @OfficialUAEND-ൽ ലഭ്യമാണ്. മാത്രമല്ല കൂടാതെ #UAENationalDay51 എന്ന ഔദ്യോഗിക ഹാഷ്‌ടാഗിലൂടെയോ അല്ലെങ്കിൽ www.UAENationalDay.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ വിവരങ്ങള്‍ തേടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.