കേന്ദ്രത്തില്‍ മന്ത്രിസഭ പുന:സംഘടന അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്ന കേരളവും ഇത്തവണ പ്രതീക്ഷയോടെയാണ് കേന്ദ്ര മന്ത്രിസഭ പുന:സംഘടനയെ കാണുന്നത്.
കേരളത്തിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ കൂടി കേന്ദ്ര നേതൃത്വം ഈ അവസരം ഉപയോഗിക്കുമോ എന്നാണ് അറിയേണ്ടത്. കടുത്ത അവഗണന നേരിടുന്നു എന്ന് ആക്ഷേപം ഉന്നയിക്കുന്ന പികെ കൃഷ്ണദാസ് പക്ഷത്തെ ഇത്തവണ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍.
ദേശീയ, സംസ്ഥാന ഭാരവാഹി പട്ടികയിലും കൃഷ്ണദാസ് പക്ഷം കടുത്ത അവഗണനയാണ് നേരിട്ടത്. ഏറ്റവും ഒടുവില്‍ കൃഷ്ണദാസിനെ തെലങ്കാനയുടെ പ്രഭാരി പദവിയില്‍ നിന്ന് നീക്കുകയും ചെയ്തു. ഇതോടെ കേരള ബിജെപിയില്‍ കൃഷ്ണദാസ് പക്ഷം ഏറെക്കുറേ പൂര്‍ണമായും തഴയപ്പെട്ട അവസ്ഥയില്‍ ആയി.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മുമ്പായി കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്ന് കെ സുരേന്ദ്രന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വും പാര്‍ട്ടിയ്ക്കുള്ളില്‍ മുറിവുണക്കല്‍ നീക്കത്തിന് ഇറങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.