അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഡിസ്‌കൗണ്ടുമായി വൺപ്ലസ്

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഡിസ്‌കൗണ്ടുമായി വൺപ്ലസ്

ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി എഡ്യൂക്കേഷൻ ബെനഫിറ്റ് പ്രോഗ്രാം പ്രഖ്യാപിച്ചു. എഡ്യൂക്കേഷൻ ബെനഫിറ്റ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വൺപ്ലസ് ഡിവൈസുകൾ വാങ്ങുമ്പോൾ പ്രത്യേക ആനുകൂല്യങ്ങളും വിലക്കിഴിവും ലഭിക്കും. ഇന്ത്യയിലുടനീളമുള്ള 760 സർവകലാശാലകളും 38,498 കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം എന്ന് വന്ന പ്ലസ് വ്യക്തമാക്കി. പുതിയ വൺപ്ലസ് സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ വൺപ്ലസ് ടിവി വാങ്ങുമ്പോൾ 1,000 രൂപ ഡിസ്‌കൗണ്ട് എഡ്യൂക്കേഷൻ ബെനഫിറ്റ് പ്രോഗ്രാമിലെ ശ്രദ്ധേയമായ ഓഫർ. ഇത് കൂടാതെ രാജ്യത്തെ എല്ലാ കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും വൺപ്ലസ് ആക്സസറികൾ വാങ്ങുമ്പോൾ അഞ്ച് ശതമാനം വിലകിഴിവും വൺപ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്.

വൺപ്ലസ് എഡ്യൂക്കേഷൻ ബെനിഫിറ്റ്സ് പ്രോഗ്രാമിലെ ഓഫറുകൾ ലഭിക്കുന്നതിന്, യോഗ്യരായ വിദ്യാർത്ഥികളും അധ്യാപകരും അവർ ഒരു സർവകലാശാലയിലോ കോളേജിലോ വിദ്യാർത്ഥി/അദ്ധ്യാപകൻ ആണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. വെരിഫിക്കേഷൻ പ്രക്രിയ സുഗമമായി പൂർത്തീകരിക്കേണ്ടതിന് സ്റ്റുഡന്റ് ബീൻസുമായി പങ്കുചേർന്ന് വൺപ്ലസ് ഓൺലൈൻ ഫോറങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് ബീൻസിൻ്റെ വെരിഫിക്കേഷൻ കഴിഞ്ഞാലുടൻ ഉപഭോക്താക്കൾക്ക് അവരുടെ വൺപ്ലസ് അക്കൗണ്ടിന് ഒരു പുതിയ കൂപ്പൺ വൗച്ചർ ലഭിക്കും. ഈ കൂപ്പൺ വൗച്ചർ ഉപയോഗിച്ചാണ് ഡിസ്‌കൗണ്ടിൽ വൺപ്ലസ് ഡിവൈസുകൾ വാങ്ങാൻ സാധിക്കുക. ഈ അധ്യയന വർഷം എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കമേ ഈ ഓഫർ ലഭിക്കൂ. മാത്രമല്ല വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കൂ. ഓഡിയോ ഉപകരണങ്ങൾ, കെയ്‌സുകൾ, പ്രൊട്ടക്ഷൻ ഡിവൈസുകൾ എന്നിവയുൾപ്പെടെ ആക്‌സസറികൾക്കാണ് അഞ്ച് ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്.

വിദ്യാർത്ഥിക്കോ അല്ലെങ്കിൽ അധ്യാപകനോ നൽകുന്ന വൗച്ചർ അവരുടെ വൺപ്ലസ് അക്കൗണ്ടുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അത് ആ വ്യക്തിക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഒരു വർഷത്തെ കാലാവധിയ്ക്ക് ശേഷം വൗച്ചറിന്റെ സാധുത അവസാനിക്കും. ഉപയോക്താക്കൾക്ക് പിന്നീട് പുതിയ വൗച്ചർ ലഭിക്കാൻ വീണ്ടും വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.