ബംഗളുരു മയക്കുമരുന്നു കേസ്; ബിനീഷ്‌ കോടിയേരിയെ എന്‍.സി.ബി ചോദ്യം ചെയ്യുന്നതു തുടരുന്നു

ബംഗളുരു മയക്കുമരുന്നു കേസ്; ബിനീഷ്‌ കോടിയേരിയെ എന്‍.സി.ബി ചോദ്യം ചെയ്യുന്നതു തുടരുന്നു

ബംഗളുരു: ബംഗളുരു മയക്കുമരുന്നു കേസില്‍ ബിനീഷ്‌ കോടിയേരിയെ നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ചോദ്യം ചെയ്യുന്നതു തുടരുന്നു. ചൊവ്വാഴ്‌ച രാത്രി തുടങ്ങിയ ചോദ്യംചെയ്യല്‍ ഇന്നും തുടരും. ബംഗളുരു മേഖലാ ഓഫീസില്‍ മേഖലാ ഡയറക്‌ടര്‍ അമിത്‌ ഗവാഡെയുടെ മേല്‍നോട്ടത്തില്‍ ആണ് ചോദ്യം ചെയ്യൽ. എന്‍ഫോഴ്‌സ്‌മെന്റ്‌ കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു സിവില്‍ കോടതി ഈ മാസം 24 ലേക്കു മാറ്റിയിരുന്നു.

ബിനീഷും പ്രധാന പ്രതിയായ അനൂപ്‌ മുഹമ്മദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ മറുപടി സത്യവാങ്‌മൂലത്തില്‍ ഇ.ഡി. നാളെ സമര്‍പ്പിക്കും. ബിനീഷിനെതിരെ ഇതിനകം നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ ഇ.ഡി. വൃത്തങ്ങള്‍ വ്യക്തമാക്കി. മലയാള സിനിമ മേഖലയിലേക്കും അന്വേഷണം വ്യപിപ്പിക്കും എന്നാണ് ‌ എന്‍.സി.ബി. റിപ്പോർട്ട്‌.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ സിനിമകളുടെ മുതല്‍ മുടക്കിനെപ്പറ്റിയും അതിന്റെ മറവില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതുമാണു അന്വേഷിക്കുന്നത്‌. കള്ളപ്പണം വെളുപ്പിക്കാന്‍ സിനിമാ നിര്‍മാണം മറയാക്കിയിട്ടുണ്ടെന്നാണു സംശയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.