നോര്‍ക്ക റൂട്ട്‌സില്‍ ഭരണ ഭാഷാവാരാഘോഷങ്ങള്‍ക്ക് സമാപനം

നോര്‍ക്ക റൂട്ട്‌സില്‍ ഭരണ ഭാഷാവാരാഘോഷങ്ങള്‍ക്ക് സമാപനം

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ചയോളം നീണ്ടുനിന്നഭരണ ഭാഷാവാരാഘോഷത്തിന് നോര്‍ക്ക റൂട്ട്‌സില്‍ സമാപനമായി. തൈക്കാട് നോര്‍ക്ക ആസ്ഥാനത്ത് നടന സമാപനചടങ്ങ് കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ ഫയലുകളിലെ ഭാഷയില്‍ ഇപ്പോഴും പഴയ അധികാരബോധം നിഴലിക്കുന്നുണ്ടെന്ന് കെ ജയകുമാർ പറഞ്ഞു. ബ്യൂറോക്രസി എത്രമാത്രം ജനപക്ഷത്ത് നില്‍ക്കുന്നുവോ അത്രമാത്രം അത് ഭാഷയില്‍ നിഴലിക്കും. ലളിതമായ ഭാഷയില്‍ ഫയലുകള്‍ എഴുതുന്നതാണ് ഉചിതമെന്നും
അദ്ദേഹം പറഞ്ഞു.
ചടങ്ങിന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈനായായി അധ്യക്ഷ്യത വഹിച്ചു.


ഭരണഭാഷാവാരാചരണത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുളള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി നന്ദിയും പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനം
നവംബര്‍ ഒന്നിന് പ്രശസ്ത കവി പ്രൊഫ മധുസൂദനന്‍ നായർ നിവഹിച്ചിരുന്നു.
പ്രാദേശിക കേന്ദ്രങ്ങളിലും
വാരാചരണ പരിപാടികൾ നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.