അബുദബി: കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതങ്ങള്‍ പരിഹരിക്കാനുളള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മലിനീകരണ തോത് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുളള ആഗോള സംരംഭങ്ങളിലും യുഎഇയുടെ സജീവമായ പങ്കാളിത്തമുണ്ടാകും. ഈജിപ്തില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെയാണ് അദ്ദേഹം രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.
പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുക, മുന്‍ സമ്മേളനങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുക, സംയുക്ത ആഗോള സഹകരണത്തിന്‍റെ പുതിയ ഘട്ടം നടപ്പിലാക്കുക തുടങ്ങിയവും സമ്മേളനത്തില്‍ വിഷയമായി. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ആഗോളതലത്തിൽ യു.എ.ഇ അതിൻ്റെ സജീവവും സ്വാധീനമുള്ളതുമായ പങ്ക് തുടരുന്നുവെന്നും സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങള്‍ക്കുളള പിന്തുണ നല്‍കുമെന്നും രാഷ്ട്രപതി ഉറപ്പുനല്‍കി.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ്റെ (COP 28) 28-ാമത് സമ്മേളനം അടുത്ത വർഷം യുഎഇയിലാണ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.