ഡ്രൈവറില്ലാതെ ലോറി പിന്നോട്ട് ഉരുണ്ടു; അപകടം ഒഴിവായത് തലനാഴിലക്ക്

ഡ്രൈവറില്ലാതെ ലോറി പിന്നോട്ട് ഉരുണ്ടു; അപകടം ഒഴിവായത് തലനാഴിലക്ക്

പാലക്കാട്∙ വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറി ഡ്രൈവറില്ലാതെ പിന്നോട്ട് ഉരുണ്ടു. ഡിവൈഡർ തകർത്ത ലോറി റോഡിന്റെ മറുവശം കടന്ന് ഇടിച്ചുനിന്നു. വാളയാർ ആർടിഒ ചെക്ക്പോസ്റ്റിനു സമീപമാണ് സംഭവം.

ഈ സമയം വാഹനങ്ങൾ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഒരു കാർ ലോറിയുടെ അടിയിൽപ്പെടുന്നതിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. ചെക്ക്പോസ്റ്റിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് നിർത്തിയത്. ഡ്രൈവർ ഇറങ്ങിയശേഷം ഗിയർ മാറിയതാണ് ലോറി പിന്നോട്ടുപോകാൻ കാരണം. 

ലോറിക്ക് ഹാൻഡ് ബ്രേക്ക് ഇല്ലായിരുന്നുവെന്നും ഗിയറിൽ പാർക്ക് ചെയ്തശേഷമാണ് വാഹനത്തിൽനിന്ന് ഇറങ്ങിയതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.