'അപ്പയുടെ ചികിത്സ ആരംഭിച്ചു; പിന്തുണയ്ക്ക് നന്ദി': ജര്‍മനിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവരം അറിയിച്ച് മകന്‍ ചാണ്ടി ഉമ്മന്‍

'അപ്പയുടെ ചികിത്സ ആരംഭിച്ചു; പിന്തുണയ്ക്ക് നന്ദി': ജര്‍മനിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവരം അറിയിച്ച് മകന്‍ ചാണ്ടി ഉമ്മന്‍

ബെര്‍ലിന്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ ജര്‍മനി ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ ആരംഭിച്ചു.

'ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നാളെ അപ്പയെ ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്. നിങ്ങള്‍ നല്‍കിയ പിന്തുണകള്‍ക്ക് നന്ദി' - ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കഴിഞ്ഞ ആറിനാണ് ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികില്‍സക്കായി ജര്‍മനിയിലെത്തിയത്. ബെന്നി ബഹനാന്‍ എം.പി, മക്കളായ മറിയ ഉമ്മന്‍, ചാണ്ടി ഉമ്മന്‍, ഒഐസിസി ഗ്ലോബല്‍ സെക്രട്ടറിയും യൂറോപ്പ് കോ ഓര്‍ഡിനേറ്ററുമായ ജെന്‍സില്‍ ഫ്രാന്‍സിസ്് കല്ലുമാണിക്കല്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പമുണ്ട്. ദുബായിലുള്ള അച്ചു ഉമ്മന്‍ വൈകാതെ ജര്‍മനിയിലെത്തും.

യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാല ആശുപത്രികളില്‍ ഒന്നായ ബര്‍ലിനിലെ ചാരിറ്റി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ചികില്‍സ. ചൊവ്വാഴ്ച ഇഎന്‍ടി വിദഗ്ധര്‍ ഉമ്മന്‍ ചാണ്ടിയെ പരിശോധിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നാളെ ലേസര്‍ സര്‍ജറി നടത്താനാണ് തീരുമാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.