സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത്  തീയേറ്ററുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ലന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ തീരുമാനമെടുത്തു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകൾ ഉടൻ തുറക്കേണ്ട എന്ന് തീരുമാനമെടുത്തത്. തീയേറ്ററുകൾ തുറക്കുന്നത് രോഗവ്യാപനം വർദ്ധിക്കാൻ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചിട്ടുണ്ട്. തീയേറ്ററുകൾ തുറക്കുന്ന ഘട്ടം വരുമ്പോൾ വിനോദ നികുതിയിൽ ഇളവ് അനുവദിക്കണമെന്ന് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സിനിമ തീയേറ്ററുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തുറക്കാൻ നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇത് പാലിച്ച് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തീയേറ്ററുകൾ തുറന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കേണ്ട എന്ന നിലപാടാണ് സർക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.