ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഉച്ചയോടെ ബിനീഷിനെ എന്‍ സി ബി കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ സി ബി നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് ആരോപിക്കുന്ന തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, ഡ്രൈവര്‍ അനികുട്ടന്‍, എസ് അരുണ്‍ എന്നിവര്‍ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. രണ്ടാം തീയതി ഹാജരാകണമെന്നായിരുന്നു ഇവരോട് ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എല്ലാവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണ്. നാളെ മുതല്‍ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങാന്‍ ഇ ഡി തീരുമാനിച്ചു. ഇവരെ പിടികൂടിയതിന് ശേഷം ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും എന്‍ സി ബിക്ക് നീക്കമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.