യുഎഇയുടെ ചാന്ദ്രദൗത്യം പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിച്ചു

യുഎഇയുടെ ചാന്ദ്രദൗത്യം പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിച്ചു

ദുബായ്: യുഎഇയുടെ ചാന്ദ്ര ദൗത്യത്തിന്‍റെ പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിച്ചു. നവംബർ 28 ന് ഫ്ലോറിഡയിലെ കേപ് കനാവെറലിലെ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് റാഷിദ് റോവർ വിക്ഷേപണം നടത്തുക. ഫ്ലോറിഡയിലെ ഹൂറിക്കെയ്ന്‍ പശ്ചാത്തലത്തിലാണ് വിക്ഷേപണ തിയതി പുതുക്കിയതെന്ന് വാർത്താസമ്മേളത്തില്‍ അധികൃതർ വ്യക്തമാക്കി.
പ്രാദേശിക സമയം വൈകീട്ട് 5.46 (യുഎഇ സമയം ഉച്ചയ്ക്ക് 12.46 )നാണ് വിക്ഷേപണം നടക്കുക. യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സെന്‍ററില്‍ നിന്ന് ഡയറക്ടർ ജനറൽ സലേം അൽ മറിയുടെ നേതൃത്വത്തിലുളള സംഘം ഫ്ലോറിഡയില്‍ എത്തിയിട്ടുണ്ട്.
ടീമിനൊപ്പം ഈ ആഴ്ച ഫ്ലോറിഡയിൽ, ചന്ദ്രനിലേക്കുള്ള ആദ്യ എമിറാത്തി ദൗത്യത്തിന്‍റെ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്,അടുത്ത വർഷം സുൽത്താൻ അൽ നെയാദിയുടെ ചരിത്ര ദൗത്യത്തിനായും ഞങ്ങൾ നാസയുമായി ചേർന്ന് ഒരുങ്ങുകയാണ് അൽമാരി ട്വിറ്ററിൽ അറിയിച്ചു.
ഹകുതോ-ആർ റോബട്ടിക് ലൂണാർ ലാൻഡറില്‍ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് കുതിക്കുക.ചാന്ദ്രമധ്യരേഖയ്ക്ക് സമീപമായിരിക്കും റോവർ ഇറങ്ങുക. മുന്‍പ് പഠനവിധേയമായിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും റാഷിദ് റോവർ പകർത്തുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.