ദേശീയ-അനുസ്മരണ ദിനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

ദേശീയ-അനുസ്മരണ ദിനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി:യുഎഇയില്‍ അനുസ്മരണ-ദേശീയ ദിനങ്ങളോട് അനുബന്ധിച്ചുളള പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബർ 1 മുതല്‍ 3 വരെയാണ് അവധി.അതായത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായിരിക്കും. ഞായറാഴ്ചത്തെ പൊതുഅവധികൂടി ലഭിക്കുമ്പോള്‍ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.ഡിസംബർ അഞ്ച് തിങ്കളാഴ്ചയാണ് പിന്നീട് ഓഫീസുകള്‍ പ്രവർത്തനം ആരംഭിക്കുക.

നവംബർ 30 ആണ് യുഎഇ അനുസ്മരണ ദിനമായി ആചരിക്കുന്നത്. യുഎഇയുടെ സൈനികരുടെ ധൈര്യവും ത്യാഗവും ആദരിക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് അനുസ്മരണദിനം ആചരിക്കുന്നത്. 1971 നവംബർ 30-ന് ജോലിക്കിടെ അന്തരിച്ച സേലം സുഹൈൽ ബിൻ ഖാമിസിന്‍റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്.

ഡിസംബർ 2 യുഎഇയുടെ ദേശീയ 51 മത് ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുളളത്. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്‍ററില്‍ (അഡ്‌നെക്) ഡിസംബർ മൂന്ന് മുതല്‍ 11 വരെ വിവിധ പരിപാടികള്‍ നടക്കും.വിവിധ ചാനലുകളിലും വെബ് സൈറ്റുകളിലും ഷോയുടെ സംപ്രക്ഷേപണമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.